Spread the love

സുഹൃത്തിന്റെ വസതിയില്‍ നിന്നും പന്ത്രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ആള്‍ പിടിയില്‍

കോട്ടയം : ഈരാറ്റുപേട്ട വില്ലേജില്‍ നടയ്ക്കല്‍, കൊട്ടുകാപ്പളളി ഭാഗത്ത് മഠത്തില്‍ വീടിന്റെ ബെഡ്റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ലക്ഷം രൂപ വില മതിക്കുന്ന, സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍. വീട്ടുടമയുടെ സുഹൃത്ത് പിടിയില്‍ വിശദവും ശാസ്ത്രീയവുമായ അന്വേഷണത്തില്‍ വീട്ടുടമയുടെ സുഹൃത്തായ നടയ്ക്കല്‍ സ്വദേശി സുനീര്‍ പി.കെ, (47) പിടിയിലായി.

ഇയാള്‍ വീട്ടില്‍ എത്തിയ സമയം വീട്ടില്‍ ആളില്ല എന്ന് മനസ്സിലാക്കി, വീടിനുള്ളില്‍ കടന്ന്, വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കുകയായിരുന്നു.ശേഷം മോഷണ മുതല്‍ മൂവാറ്റുപുഴയിലും തൊടുപുഴയിലുമുള്ള ഒരു ജൂവലറിയില്‍ പതിനൊന്നര ലക്ഷം രൂപക്ക് വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തില്‍ വെളിവായി.പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതി സുനീറിനെ ഈരാറ്റുപേട്ട നടക്കല്‍ ഭാഗത്ത് നിന്നും കണ്ടെത്തി ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.