തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്.
മുതലക്കോടത്ത് കലുങ്ക് നിർമ്മാണത്തിനായി റോഡരികിൽ എടുത്ത വലിയ കുഴിയിലാണ് യുവാവ് വീണത്. ഇന്നലെ രാത്രി ബൈക്കിൽ വരികയായിരുന്ന ജെയ്സ് നിയന്ത്രണം വിട്ട് ഈ കുഴിയിലേക്ക് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

