മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ കേരളാ-തമിഴ്നാട് മുഖ്യമന്ത്രിമാർ കൈ കോർക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം:.കേരളത്തിലെയും തമിഴ്നാട്ടിലെയും പുതിയ മുഖൃമന്ത്രിമാർ നേരിട്ട് ചർച്ച നടത്തി മുല്ലപ്പെരിയാർ കരാർപുതുക്കി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഐകൃം ശക്തിപ്പെടുത്താൻ കൈകോർക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ .
കേരളത്തിലും തമിഴ്നാട്ടിലും കോൺഗ്രസ് മുന്നണി സർക്കാരുകൾ ഉള്ളതിനാൽ മുല്ലപെരിയാർ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കാൻ കഴിയും.
തമിഴ്നാടിന് ജലം നൽകുകയും കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ പുതിയ ഡാം നിർമ്മിച്ച് പുതിയ കരാർ നടപ്പാക്കണമെന്നും സജി ആവശ്യപ്പെട്ടു.
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യങ്ങളും , വിജയാശംസകളും നേർന്നു.
പത്രസമ്മേളനത്തിൽ ഗണേഷ് ഏറ്റുമാനുരും പങ്കെടുത്തു.

