Spread the love

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി . ചാത്തന്നൂരിൽ താമര വിരിഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു. 4002 വോട്ടുകൾക്കാണ് ഗോപകുമാർ ഇവിടെ വിജയിച്ചത്. പാർട്ടി പ്രവർത്തകർ കഴിഞ്ഞ പത്ത് വർഷമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ചാത്തന്നൂരിൽ കണ്ടതെന്ന് ഗോപകുമാർ പറഞ്ഞു.

 

2016ലും 2021ലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഒരു യുഡി എഫ് തരംഗമുണ്ടായിട്ടും കമ്യൂണിസ്റ്റ് കോട്ട തകർത്ത് വരാൻ ജനങ്ങൾ ഒപ്പം നിന്നുംവെന്ന് ഗോപകുമാർ പറഞ്ഞു. ജനങ്ങൾ കാത്തിരുന്ന, ഒരു മാറ്റത്തിന് വേണ്ടിയുള്ള വിജമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.