കോട്ടയം: ഫെബ്രുവരി 24 – 25 തിയതികളിൽ കോട്ടയം ജില്ലയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേത്യത്വത്തിൽ പര്യടനം നടത്തുന്ന പുതുയുഗ യാത്രയ്ക്ക് പിൻതുണയും അഭിവാദ്യവും അർപ്പിച്ച് തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ വിളംബര ദീപം തെളിയിച്ചു.
ഈ ജാഥ കേരളത്തിലെ ഇടതു സർക്കാരിന്റെ അന്ത്യം കുറിക്കുവാനുള്ള ബഹുജന മുന്നേറ്റമായി മാറുമെന്നും ദീപം തെളിയിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു.ലൗജിൻ മാളിയേക്കൽ,ഷമീർ മുതിരപ്പറമ്പിൽ , ബിബിൻ ശൂരനാടൻ, നോബി ജോസ് , ജോയി സി. കാപ്പൻ , സന്തോഷ് മൂക്കിലിക്കാട്ട്, അബ്ദുൾ നിയാസ്, ഷാജി തെള്ളകം, പി.തുടങ്ങിയവർ പ്രസംഗിച്ചു.

