Spread the love

കാഞ്ഞങ്ങാട്: കാസർകോട് എരിയാൽ ബ്ലാർകോട് രണ്ട് വയസുകാരൻ വീട്ടിൽ കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു.

ഇക്ബാൽ- നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിന് സമീപത്തെ കിണറ്റിൽ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.