Spread the love

തിരുവനന്തപുരം: ആറ്റുകാലിൽ 27 വയസ്സുള്ള യുവതിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിആറ്റുകാൽ സ്വദേശിനി ആരതിയാണ് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളെത്തുടർന്ന് ജീവനൊടുക്കിയത്.

ഭർത്താവിന്റെ ക്രൂരമായ പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

മരണപ്പെടുന്നതിന് തൊട്ടുമുൻപ് ഭർത്താവ് തന്നെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ആരതി സ്വന്തം അമ്മയുടെ മൊബൈൽ ഫോണിലേക്ക് അയച്ചു നൽകിയിരുന്നു. യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ ചിത്രങ്ങൾ കണ്ട കുടുംബാംഗങ്ങൾ ഉടൻ തന്നെ ആരതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നി സ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)