അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയ സംഘം ഹൗസ് ബോട്ടിൽ സവാരി നടത്തി. വള്ളംകളി കാണുമെന്നും റിപ്പോർട്ടുണ്ട്. ശേഷം ഇന്നുതന്നെ മടങ്ങും. മൈക്കിളിനൊപ്പം എട്ടംഗ സംഘവുമുണ്ട്. സംസ്ഥാന സർക്കാരിന്റെ അതിഥിയായാണ് മൈക്കിൾ ബൂലോസ് എത്തിയത്.

