Spread the love

ദുബായ് വിമാനത്താവള സമീപം ഡ്രോണ്‍ ആക്രമണം.വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി

 

ഗള്‍ഫ് സംഘര്‍ഷം തുടരുന്നതിനിടെ ദുബായ് എയര്‍പോര്‍ട്ടിന് സമീപം വീണ്ടും ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തിന് സമീപത്തെ ഇന്ധനടാങ്കിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ദുബായ് സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.എയര്‍പോര്‍ട്ടിലേക്കുളള വഴികളിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.ഗള്‍ഫിലെ പല രാജ്യങ്ങളിലേക്കുമുളള ഡ്രോണ്‍ ആക്രമണം തുടരുകയാണ്.

ഇതിനിടെ ദുബായിലും ഖത്തര്‍ തലസ്ഥാനമായ ദോഹയിലും വരുംമണിക്കൂറുകളില്‍ ആക്രമണം നടത്തുമെന്നും ജനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ഇറാന്‍ ദേശീയ ടെലിവിഷനിലൂടെ ഇറാനിയന്‍ ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് ബേസുകള്‍ വഴി ഇറാനെ അമേരിക്ക ആക്രമിച്ചെന്നും ഇതിന് മതിയായ തെളിവുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രിപറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

അമേരിക്ക ഇറാനിലെ ഖാര്‍ഗ് ദ്വീപുകളെ ആക്രമിക്കാന്‍ യുഎഇയിലെ തുറമുഖങ്ങളും ഡോക്കുകളും മറയായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഇന്ന് ആക്രമണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. ഡ്രോണ്‍ വീണതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളം കുറച്ചു സമയത്തേക്ക് അടച്ചു