Spread the love

കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്, തീയതി അടുത്തആഴ്ച്ച

നിയമസഭാ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 6,7 തീയതികളില്‍ കേരളം സന്ദര്‍ശിക്കും, മാര്‍ച്ച് 9,10 തീയതികളില്‍ പശ്ചിമ ബംഗാളും സന്ദര്‍ശിക്കാനാണ് പരിപാടി

കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഷെഡ്യൂള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അവലോകന യോഗങ്ങള്‍ക്കായി തമിഴ്നാട്, അസം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.പശ്ചിമ ബംഗാള്‍ നിയമസഭയുടെ കാലാവധി മെയ് 7 നും തമിഴ്നാടിന്റെ കാലാവധി മെയ് 10 നും അസമിന്റെ കാലാവധി 20 നും കേരളത്തിന്റെ കാലാവധി മെയ് 23 നും അവസാനിക്കും.