Spread the love

കോട്ടയം : വാക്കു മാത്രമല്ല തോക്കും പിസി ജോർജിന് ആയുധമാണ്. തോക്കുള്ള എംഎൽഎയായിരുന്നു പിസി. അപ്പോൾ എംഎൽഎ സ്ഥാനം പോയെങ്കിലും തോക്ക് കൈവശമുണ്ട്. ഒന്നല്ല രണ്ടു തോക്ക്,ഒരു ലക്ഷം രൂപ വിലയുളള തോക്കും 25000 രൂപയുളള പിസ്റ്റലും ഉണ്ടെന്നാണ് ജോര്‍ജ് വെളിപ്പെടുത്തിയിട്ടുളളത്.

പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോഴാണ് സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരത്തിനൊപ്പംതോക്കും പിസി ജോർജ് ഉൾപ്പെടുത്തിയത്. 100,000 രൂപയാണ് വില കാണിച്ചിരിക്കുന്നത്.

പിസി ജോർജിന്റെ തോക്ക് പലപ്പോഴും വിവാദമായിട്ടുണ്ട്. മുണ്ടക്കയത്ത് തൊഴിലാളികളെ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയപ്പോൾ പിസി തോക്കുമെടുത്ത് അവിടെ ചെന്നു. അത് വിവാദമാവുകയും ചെയ്തു. ഈരാറ്റുപേട്ട രാഷ്ട്രീയ സംഘർഷ വേദിയിലും തനിക്ക് തോക്ക് ഉണ്ടെന്ന് പിസി പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട്.

ലൈസൻസ് തോക്ക് ഉള്ളവരുടെ യോഗം പോലീസ് വിളിച്ചു ചേർത്തപ്പോൾ ഉദ്ഘാടന പ്രാസംഗികൻ പി സി ആയിരുന്നു. തോക്കുകളുടെ ഉപയോഗത്തെക്കുറിച്ച് വളരെ വിശദമായി സംസാരിക്കുകയും ചെയ്തു. പ്രകോപിതൻ ആയാലും തോക്ക് എടുക്കരുത് എന്നായിരുന്നു അന്ന് നൽകിയ ഉപദേശം.

അന്ന് പിസ്റ്റലും തോക്കും ആണ് യോഗത്തിൽ പിസി കൊണ്ടുവന്നത്. സ്വയംരക്ഷാർത്ഥം സൂക്ഷിക്കുന്നതാണ് ഇതെന്നാണ് എന്നും പിസിയുടെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വത്ത് വിവരം സമർപ്പിച്ചപ്പോൾ തനിക്ക് തോക്ക് ഉണ്ടെന്ന് സമ്മതിച്ചതോടെ കേരളത്തിൽ തോക്കുള്ള ബിജെപി സ്ഥാനാർത്ഥിയായി പിസി മാറി