ലണ്ടൻ ∙ യുകെയിലെ നോർത്തേൺ അയർലൻഡിൽ ഇടുക്കി തോപ്രാംകുടി സ്വദേശിയായ മലയാളി യുവാവ് അന്തരിച്ചു. തോപ്രാംകുടി കോനാട്ട് വീട്ടിൽ കെ.എസ്. രാജൻ–മിനി രാജൻ ദമ്പതികളുടെ മകൻ ആർ. വിഷ്ണു പ്രസാദ് (34) ആണ് ലണ്ടൻഡെറിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.
രണ്ട് വർഷം മുൻപാണ് വിഷ്ണു പ്രസാദ് ഡിപെൻഡന്റ് വീസയിൽ യുകെയിലെത്തിയത്. നോർത്തേൺ അയർലൻഡിലെ ഒരു സ്വകാര്യ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ശ്യാമിലി എൻഎച്ച്എസിൽ നഴ്സാണ്.
മക്കൾ: രോഹിത് കൃഷ്ണ, ഇഷാനി വിഷ്ണു. സഹോദരൻ: സുരേഷ് രാജൻ.
മരണകാരണം സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള ക്രമീകരണങ്ങൾക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാദേശിക മലയാളി കൂട്ടായ്മകളുമായും മലയാളി അസോസിയേഷനുമായും ബന്ധപ്പെടുന്നുണ്ട്.

