യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഇറാനിലെ ദൗത്യം വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവഭീഷണി ഒഴിവാക്കാനായിരുന്നു ആക്രമണം. ഇറാന്‍ സമാധാനത്തിന് അതിവേഗം സന്നദ്ധമായില്ലെങ്കില്‍ ഭാവി ആക്രമണങ്ങള്‍ ഇതിനേക്കാള്‍ കടുത്തതായിരിക്കും. ഇസ്രായേലിനുള്ള ഭീഷണി ഇല്ലാതാക്കാന്‍ ഒരു ‘ടീമായി’ പ്രവര്‍ത്തിച്ചു.
ബോംബിട്ടശേഷം യുഎസ് യുദ്ധവിമാനങ്ങള്‍ മടങ്ങിയെത്തി. ഇനി സമാധാനത്തിനുള്ള സമയമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍ പുതിയ ആക്രമണങ്ങളുണ്ടാകും. ചെയ്തത് യുഎസ് സൈന്യത്തിനുമാത്രം കഴിയുന്ന കാര്യമെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിനെയും ഇസ്രയേലി സൈന്യത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ അഭിനന്ദനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. സമാധാനത്തിനായി യുഎസ് പ്രവര്‍ത്തിച്ചു. നിങ്ങളോട് ഇസ്രയേല്‍ ജനതയ്ക്ക് നന്ദിയുണ്ട്-അദ്ദേഹം പറയുന്നു.

