Spread the love

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സംസ്‌കാരം പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തില്‍ ഇന്ന് നടക്കും.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ജിഷ കൊലപാതകം 2016 ഏപ്രില്‍ 28 നായിരുന്നു. പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർഥിനി ജിഷ ക്രൂരമായ പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ വെച്ചായിരുന്നു ഉപദ്രവിക്കപ്പെട്ടത്. രണ്ട് മാസത്തിന് ശേഷം മുഖ്യപ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു.

2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, പിന്നീട് സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തു.