കോട്ടയം: കണക്കാരി സി എസ് ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡിസിൽ എട്ടാമത് വാർഷിക നിയമ പ്രഭാഷണം 13 ന് നടക്കും. രാവിലെ 10.30ന് ന്യൂ ഡൽഹി ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാല പ്രൊഫ.ഡോ.ലിസ പി. ലുക്കോസ് “മൗലിക അവകാശങ്ങളും നിർമ്മിതബുദ്ധിയും: ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കൊച്ചി യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസിലർ പ്രൊ.ഡോ.ജി.ബി.റെഡ്‌ഡി ഉത്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ പ്രൊഫ. ഡോ.ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആനി സി. കുരുവിള,കേരള ബാർ കൗൺസിൽ മെമ്പർ അഡ്വ. അജിതൻ നമ്പൂതിരി,വൈസ് പ്രിൻസിപ്പൽ ഡോ.ജയ്സി കരിങ്ങാട്ടിൽ,ബർസാർ കോശി എബ്രഹാം, അസി. പ്രെഫസർമാരായ ജിനുജ അന്ന അലക്സ്, ബോണി ജെ. കുര്യാക്കോസ്, റിച്ചാ മേരി ജേക്കബ് ( കോർഡിനേറ്റേഴ്സ് )എന്നിവർ സംസാരിക്കും.

