കൊച്ചി: കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് മദ്യപിച്ചതായി കണ്ടെത്തി. ഇതെ തുടര്ന്ന് കേരള സായുധ പോലീസ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്ഡന്റിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. മദ്യപിച്ചതായി പരിശോധനയില് തെളിഞ്ഞതിനെ തുടര്ന്ന് തിരിച്ചയച്ചു.
പോലീസ് വകുപ്പ് തല അന്വേഷണം ആരംഭിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തില് എത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്ന സേനാംഗമാണ് പ്രസ്തുത ഉദ്യോഗസ്ഥന്.

