Spread the love

കോട്ടയം : ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിന് തങ്ങൾക്കെതിർപ്പില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. എന്നാൽ ജോസ് കെ മാണി വിഭാഗം അനിവാര്യമാണെന്ന് കരുതുന്നില്ല.

എന്നാൽ ഇത് സംബന്ധിച്ച ചർച്ചകൾ ഒന്നും തന്നെ യുഡിഎഫിൽ ഇതുവരെ നടന്നിട്ടില്ല. രഹസ്യ ചർച്ചകൾ നടക്കുന്നതായി അറിവില്ല.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് 10 സീറ്റിൽ ആണ് കഴിഞ്ഞതവണ മത്സരിച്ചത്. അത് ഇത്തവണയും ആവശ്യപ്പെടും.

കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതുകൊണ്ട് തകർച്ചയൊന്നും സംഭവിച്ചില്ല. ലോക്സഭ ഇലക്ഷനിലും തദ്ദേശ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസിൻറെ ശാക്തീക മേഖലകളിൽ എല്ലാം തന്നെ കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചത്. കോട്ടയം ലോക്സഭാ സീറ്റ് മാണി ഗ്രൂപ്പിൽ നിന്നും ജോസഫ് ഗ്രൂപ്പ് നേടുകയും ചെയ്തു.

യുഡിഎഫിന്റെ ജനകീയ അടിത്തറ വർദ്ധിപ്പിക്കുന്നതിനും പുണ്യം വികസനത്തിന്റെയും ഭാഗമായി ചർച്ചകൾ നടത്താമെന്ന് യുഡിഎഫിൽ ധാരണയുണ്ട്.

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് മുസ്‌ലിം ലീഗ് ക്ഷണിക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യത്തിൽ അഭിപ്രായമില്ല.