Spread the love

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും ആദ്യമായി മനസ് തുറന്ന് ഗായിക അമൃത സുരേഷ്. നൂറുശതമാനം ഇഷ്ടത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് ആ ബന്ധം തുടങ്ങിയതെന്നും എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാൻ തീരുമാനിച്ചതെന്നും അമൃത വ്യക്തമാക്കി.

 

തൻ്റെ വർഷങ്ങൾ നീണ്ട മാനസിക വേദനകൾക്കും ബഹുമാനമില്ലായ്മയ്ക്കും ശേഷം ഒരാൾ തന്നെ പിന്തുണയ്ക്കാൻ എത്തിയപ്പോൾ അത് തനിക് വലിയ കാര്യമായാണ് തോന്നിയതെന്ന് അമൃത പറയുന്നു. “തന്റെ അച്ഛൻ മരിച്ച സമയത്ത് ഒരു മകനെപ്പോലെ അദ്ദേഹം കൂടെയുണ്ടായിരുന്നു. അച്ഛന് മരുമകൻ കർമ്മം ചെയ്യാനും കൊള്ളി വെക്കാനും യോഗം ഉണ്ടാകുമെന്ന് തോന്നുന്നു. ആ ഒരു വർഷത്തേക്ക് വേണ്ടി മാത്രമായിരിക്കാം അദ്ദേഹം തന്റെ ജീവിതത്തിലേക്ക് വന്നത്,” – അമൃത വെളിപ്പെടുത്തി.

ഞങൾ ആ ബന്ധം പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് തുടങ്ങിയത്. എന്നാൽ കാലക്രമേണ തങ്ങളുടെ നയങ്ങൾ തമ്മിൽ ചേരില്ലെന്ന് ബോധ്യപ്പെട്ടു. ബന്ധം കയ്പേറിയതാകുന്നതിന് മുൻപ് തന്നെ മാന്യമായി പിരിയാൻ രണ്ടുപേരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.