Spread the love

കോട്ടയം : വാഴൂരില്‍ വീടുകളില്‍ അതിക്രമിച്ചുകയറി സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നല്‍ വേഗത്തില്‍ അറസ്റ്റ് ചെയ്ത് മണിമല പോലീസ്.കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട വില്ലേജില്‍ അരുവിത്തുറ, അയ്യപ്പന്‍തട്ടയില്‍ വീട്ടില്‍ മധു മകന്‍ മനീഷ് എം എം എന്ന ടാര്‍സണ്‍.ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ മന്നാംകണ്ടം വില്ലേജില്‍ അടിമാലി പി ഒയില്‍ എസ് എം പടിഭാഗത്ത് താമസം. ജോസ്‌ന വി എ, (39) എന്നിവരാണ് പിടിയിലായത്.

വാഴുര്‍ വില്ലേജില്‍ വാഴുര്‍ ഈസ്റ്റ്, ചെങ്കല്ലേല്‍ പളളി ഭാഗത്ത് മഞ്ചികപ്പള്ളി വീട്ടില്‍ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന ഗൃഹനാഥന്റെ ഭാര്യുയുടെ മുന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും അര പവന്‍ തുക്കം വരുന്ന മോതിരവും മോഷണം ചെയ്ത കേസിലും,ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയന്‍ചിറ കുന്നേല്‍ വീടിന്റെ അടുക്കള വാതില്‍ ബലമായി തുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ വീടിനുള്ളില്‍ ബെഡ് റൂമില്‍ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാന്‍ഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും , എ. റ്റി. എം കാര്‍ഡും, പാന്‍കാര്‍ഡും, രണ്ടായിരം രൂപയും ഉള്‍പ്പടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ അപഹരിച്ച കേസിലും പ്രതികളാണ്

സംഭവത്തിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മണിമല പോലീസ് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് .കാഞ്ഞിരപ്പളളി ഡിവൈ എസ് പിയുടെ നേതൃത്തത്തില്‍കഴിഞ്ഞ മൂന്ന് ദിവസത്തെ നിരന്തരവും ശാസ്ത്രീയവുമായ അന്വേഷണങ്ങള്‍ക്കൊടുവില്‍അന്വേഷണസംഘം പെരുമ്പാവൂര്‍ ഭാഗത്ത്‌നിന്നും പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും