Spread the love

കണ്ണൂർ/പഴയങ്ങാടി: നാട്ടിലെ ശനിയെ അകറ്റി ഐശ്വര്യം കൈവരാനയി മാടായിക്കാവിൽ മാരിതെയ്യങ്ങൾ കെട്ടിയാടി. ചേരമാൻ പെരുമാളിന്റെ കാലത്ത് നാട്ടിലുണ്ടായ പകർച്ചവ്യാധികളും, പിടിപ്പെട്ട്. ക്ഷേത്രങ്ങളിൽ പൂജ മുടങ്ങുന്നതും, ശനിയും, അകറ്റാൻ പ്രശ്നം വെച്ചപ്പോൾ , പരിഹാരത്തിനായി മാരിതെയ്യം കെട്ടിയാടിക്കണമെന്നും, ഇതിനായി പുലയ സമുദായത്തിലെ പൊള്ളയെ നിയോഗിച്ചിരുന്നു.

കർക്കിടകം 16 ന് വർഷങ്ങളായി മുടങ്ങാതെ അവകാശികളായ തെക്കൻ പൊള്ളയായ മുട്ടു കണ്ടിയിലെ തെക്കൻ ഗോപാലന്റെ നേതൃത്വത്തിലാണ് മാടായിക്കാവിൽ മാരിതെയ്യം കെട്ടിയാടി വരുന്നത്. മാരി കലിയൻ, മാമായ കലിയൻ ,മാരി കലിച്ചി, മാമാമയ കലിച്ചി മാരിഗുളികൻ, മാമായ ഗുളികൻ എന്നീ ആറോളം തെയ്യങ്ങളാണ് കെട്ടിയാടിയത്. അന്തരിച്ച പ്രശ്സ്ത തെയ്യം കലാകാരനും ചിമ്മാനക്കളി ആചാര്യനുമായിരുന്ന കൊയിലേര്യൻ കുമാരന്റെ നേതൃത്വത്തിലുളള സംഘമാണ് കെട്ടിയാടിയിരുന്നത് .

രണ്ട് വർഷമായി ചെറുകുന്ന് സ്വദേശി സി എച്ച് ബാബുവാണ് നേതൃത്വം വഹിച്ചിരുന്നത്. തുടിയുടെയും ചേങ്ങിലയുടെയും താളത്തിൽഉയരുന്ന മാരിപ്പാട്ട് , വാമൊഴിയാണ്.. പഴയങ്ങാടി , മുടുകണ്ടി, എന്നിവിടങ്ങളിലെ വീടുകളിൽ കെട്ടിയാടി, വൈകിട്ടോടെ പഴയങ്ങാടി പുഴയിൽ ശനിയൊഴുക്കി. മാടായിക്കാവിൽ മാരിതെയം കാണാൾ വൻ ജന കൂട്ടമാണ് എത്തിയത്.

കർക്കടകം പതിനാറായ വെള്ളിയാഴ്ച രാവിലെ മുതൽ മൊട്ടാമ്പ്രo , വെങ്ങര എന്നിവിടങ്ങളിലും സമുദായ സംഘങ്ങളുടെ നേതൃത്വത്തിൽ മാരി തെയ്യങ്ങൾ കെട്ടിയാടിയിരുന്നു. മാടായി കുഞ്ഞുമാവിൻ ഇട്ടൽ പുലയ സമുദായ സംഘത്തിന്റെ നേതൃത്വത്തിലുള്ള ശനിയാഴ്ച വൈകിട്ടോടെയാണ് നീരോഴുക്കുംചാൽ കടലിൽ ശനി യൊഴുക്കുന്ന ചടങ്ങ് നടക്കുന്നത്.