Spread the love

കോട്ടയം : പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈത്തോട്ടിൽ വീണ് അപകടം. ഇന്ന് രാവിലെ 11 15-ഓടെയാണ് അപകടം നടന്നു.

പാലായിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം മഴപെയ്തതിനെ തുടർന്ന് റോഡിൽ തെന്നി നിയന്ത്രണം വിട്ടതാണെന്നും ഡ്രൈവർ ഉറങ്ങി പോയതാണെന്നും പറയപ്പെടുന്നു.

അപകടസമയത്ത് ഒരു യുവാവും,യുവതിയുമാണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ഓടിക്കൂടി ഇരുവരെയും പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരും വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.