Spread the love

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റതാണ് മരണകാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബോബിയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ ഉണ്ട്.

അതേസമയം, വൈദ്യുതി വേലി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ആലക്കൽ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ചയാണ് ബോബി പശുവിനെ കാണാതായതോടെ തിരഞ്ഞുപോയത്.