കോട്ടയം/ പള്ളിക്കത്തോട്:ദളിത് ക്രൈസ്തവരെ രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് പള്ളിക്കത്തോട് ഗ്രമാപഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി രംഗത്ത് . വാർഡ് 15 അരുവിക്കുഴിയിലാണ് ദളിത്ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള സോഫിയാ ബാബു മത്സരിക്കുന്നത്. യുഡിഎഫിലെ ഐബി ബിനു, എൽഡിഎഫിൽ ജയശ്രീ, ബിജെപിയിലെ ജിൻസി മാണി എന്നിവരാണ് എതിരാളികൾ. പള്ളിക്കത്തോട് പഞ്ചായത്തിൽ ദളിത് ക്രൈസ്തവർക്ക് ജനസംഖൃ ആനുപാതികമായി സീറ്റുകൾ നൽകാതെ മൂന്ന് മുന്നണികളും അവഗണിക്കുന്നുവെന്നാണ് ഇവരുടെ പരാതി.
സോഫിയ ബാബുവിന്റെ സ്ഥാനാർത്ഥിത്വം മുന്നു മുന്നണികളുടെയും ജയപരാജയങ്ങളെ സ്വാധീനിക്കുന്ന ഘടകമായി മാറാനാണ് സാധൃത.ക്രിസ്തുമതത്തിൽ തന്നെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാണ് ദളിത് ക്രൈസ്തവർ. വിവിധ രാഷ്ട്രീയ പാർട്ടികളിലായി ചിതറി കിടക്കുന്നതുകൊണ്ട് അവർ അസംഘടിതരായതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവഗണനക്ക് ഇരയാകുന്നത്.
കർഷക തൊഴിലാളികളും കൂലിപണിക്കാരുമടങ്ങുന്ന തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും.തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ദളിത് ക്രെസ്തവർക്ക് കുടുതൽ സീറ്റുകൾ മത്സരത്തിനായി നൽകണമെന്ന് കെസിബിസി അവശൃപ്പെട്ടിരുന്നു.എന്നാൽ ഈ വിഭാഗത്തിലെ ചില സംഘടനകളുടെ നിരന്തരമായ ആവശൃങ്ങൾക്കൊടുവിലും നാമമാത്രമായ സീറ്റുകളാണ് ദളിത് ക്രൈസ്തവർക്ക് രാഷ്ട്രീയ പാർട്ടികൾ നൽകിയത്.

