കേരള കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് എമ്മിന് കഴിയില്ലെന്ന് തുറന്നടിച്ച് സീറോ മലബാര്‍ സഭയിലെ സീനിയര്‍ വൈദികനും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിന്റെ പ്രഥമ ആര്‍ച്ച് പ്രീസ്റ്റുമായ ഡോ.ഫാ. മാണി പുതിയിടം. ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്. കേരള കോണ്‍ഗ്രസുകള്‍ ഒന്നാകണമെന്നും അത് യുഡിഎഫ് കുടക്കീഴിലാകുന്നതാണ് ഗുണപരമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന്് മൗലികമായി യോജിച്ചുപോകാന്‍ കഴിയില്ല. വിദ്യാഭ്യാസരംഗത്ത് നിരീശ്വരത്വമാണ് കാണുന്നത്.അതിനോട് ചേര്‍ന്നു നില്‍ക്കാന്‍ കഴിയുമോ. പിന്നെ പലപ്പോഴും മിണ്ടാതെ നില്‍ക്കുന്നത് മിണ്ടിയാല്‍ തട്ടുകിട്ടും എന്നതിനാലാണ്. പല അവസരങ്ങളിലും മിണ്ടാതിരിക്കുന്നത് കാണരുതോ. വായില്‍ പഴമാണോ എന്നു ചോദിക്കുന്ന സാഹചര്യം വരെ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

അണികള്‍ അല്ല അത്തരത്തിലുളള തീരുമാനം എടുക്കേണ്ടത്. പലപ്പോഴും നേതാവിനെ ചുറ്റിപ്പറ്റിയാണ് അണികള്‍ നില്‍ക്കേണ്ടത്. പക്ഷേ നേതാവിന്റെ തലയിലാണ് വെളിച്ചം വരണ്ടേത്്. നേതാക്കള്‍ക്കിടയിലും ഇടതുമുന്നണിയില്‍ തുടരുന്നതില്‍ ഭിന്ന അഭിപ്രായമുണ്ട്്. പിന്നെ അങ്ങു സഹിച്ചു കടന്നുപോകുകയാണ്. അര്‍ഹതപ്പെട്ടത് കിട്ടിയോ. തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കൂടുതല്‍ അറിയാം. ഇപ്പുറത്ത് വന്ന്് പ്രത്യയശാസ്ത്രപരമായി അല്‍പ്പം കൂടി ചേരും. കുറച്ചുകൂടി മൃദുത്വം ഉ്ണ്ട് അത് അണികള്‍ക്കും നല്ലതാണ്.
രാജ്യസഭാ സീറ്റ് തന്നെ കിട്ടാന്‍ എന്തു കടമ്പയുണ്ടായിരുന്നു.അത് കിട്ടിയില്ലായിരുന്നെങ്കില്‍ നേതൃത്വം വട്ടപൂജ്യമാകില്ലായിരുന്നോ. നേതാക്കന്‍മാര്‍ പരസ്പരം അംഗീകരിച്ച് കേരള കോണ്‍ഗ്രസുകള്‍ ഒന്നായാല്‍ നല്ലതാണ്. മേധാവിത്വത്തോടെ വന്നാല്‍ പറ്റില്ല. പക്ഷേ യുഡിഎഫിലും കോണ്‍ഗ്രസിലും വ്യക്തി സ്വാതന്ത്ര്യമുണ്ട്്. കൂടാതെ മൂല്യബോധമുണ്ട്്. അതു നമ്മള്‍ അംഗീകരിക്കണം. കെ.എം മാണിയെയും പിടി ചാക്കോയെപോലെ വ്യക്തിപ്രഭാവമുളള നേതാക്കള്‍ ഇന്നില്ല. പി ടി ചാക്കോയെപ്പോലെ ഒരു നേതാവ് കോണ്‍ഗ്രസിന്റെ ഭാഗമായി ഉണ്ടായിരുന്നെങ്കില്‍ കേരള കോണ്‍ഗ്രസ് തന്നെ ഉണ്ടാകില്ലായിരുന്നു. കേരള കോണ്‍ഗ്രസുകള്‍ രണ്ടായി നിന്നിട്ടു കാര്യമില്ല. യുഡിഎഫിലും എല്‍ഡിഎഫിലുമായി നിന്നാല്‍ ഒരു വിഭാഗത്തും പ്രാതിനിധ്യം കാണുമെന്നു പറയുന്നതില്‍ ഒരര്‍ഥവുമില്ല.
വൈദികര്‍ എന്തിനാ രാഷ്ട്രീയം പറയുന്നത് എന്നു ചോദിക്കുന്നവരുണ്ട്്. അത് ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ കൂടെയുമുണ്ട് ജനം – ഫാ. മാണി പുതിയിടം പറഞ്ഞു.

