നാഗ്പുർ(മഹാരാഷ്ട്ര) ∙ ക്രിസ്മസ് പ്രാർഥനയ്ക്കിടെ മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്ര നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. നാഗ്പുരിനടുത്ത് അമരാവതി ജില്ലയിൽ ബജ്റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്.
അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും, സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാൻ പോയപ്പോഴായിരുന്നു ബജ്റംഗ്ദൾ സംഘം എത്തിയതെന്നും വൈദികന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു. ഈ സംഘത്തിൽ നിന്ന് നേരത്തെ വധഭീഷണി ഉൾപ്പെടെ നേരിട്ടിട്ടുണ്ട്. ഒരാളെയും തങ്ങൾ മതപരിവർത്തനം നടത്തിയിട്ടില്ല. ബജ്റംഗ്ദൾ സമ്മർദത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുക്കുന്നത് എന്നാണ് പൊലീസ് പറഞ്ഞത്. സുധീറും ജാസ്മിനും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
നാഗ്പൂരിലെ ഷിംഗോഡിയിൽ വെച്ചാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്നാണ് സി എസ് ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചത്.

