ദുബായ് : ദുബായ് എയർ ഷോയിൽ തേജസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഭർത്താവിന് വ്യോമസേനാ ഉദ്യോഗസ്ഥയുടെ അന്ത്യാഞ്ജലി
വ്യോമസേനാ പൈലറ്റ് നമാംശ് സ്വാലിൻ്റെ മൃതദേഹം ഹിമാചൽ പ്രദേശിലെ കാംഗ്രയിലുള്ള ജന്മഗ്രാമമായ പട്യാൽക്കറിൽ പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. സ്വാലി ന് പത്നി വിങ് കമാൻഡർ അഫ്ഷാൻ അന്ത്യാഞ്ജലി അർപ്പിച്ചത് ഹൃദയഭേദകമായി
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിങ് കമാൻഡർ അഫ്ഷാൻ ഞായറാഴ്ച ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാന അപകടത്തിൽ മരിച്ച ഭർത്താവ് വിങ് കമാൻഡർ സ്വാലിന് വിടയേകിയത്
ഭർത്താവിനെ അഭിവാദ്യം ചെയ്യുന്നതിനിടയിൽ സഹ വ്യോമസേനാ ഉദ്യോഗസ്ഥയായ അഫ്ഷാൻ പലതവണ വിതുമ്പി. അഞ്ച് വയസ്സുള്ള മകളും ഒപ്പം ഉണ്ടായിരുന്നു
അചഞ്ചലമായ പ്രതിബദ്ധത, അസാധാരണമായ വൈദഗ്ദ്ധ്യം, വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യബോധം എന്നിവയിലൂടെ രാജ്യത്തെ സേവിച്ചുവെന്ന് വ്യോമസേന പറഞ്ഞു.
, യുഎഇ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. അഗാധമായ ദുഃഖത്തിൽ ഇന്ത്യൻ വ്യോമസേന അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ധൈര്യം, സമർപ്പണം, ബഹുമാനം എന്നിവ ആദരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സേവനം നന്ദിയോടെ സ്മരിക്കപ്പെടട്ടെ,” വ്യോമസേന പറഞ്ഞു.
അവസാനമായി ഒരു നോക്ക് കാണാൻ ഒത്തുകൂടിയ ഗ്രാമവാസികൾ പൂർവ്വ കാലം ഓർത്തെടുത്തു.. ഞങ്ങൾക്ക് ഞങ്ങളുടെ ഒരു രത്നത്തെ നഷ്ടപ്പെട്ടു. അദ്ദേഹം ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമായിരുന്നു.”
, “ഇന്ത്യയുടെ ധീരനായ ഒരു പുത്രനെ വളരെ വേഗം കൊണ്ടുപോയി”.ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് നഷ്ടത്തിൽ പറഞ്ഞു
വെള്ളിയാഴ്ചയാണ് ദുബായ് എയർഷോയിൽ തേജസ് വിമാനം അപകടത്തിൽപ്പെടുന്നത്.കത്തിയമർന്ന വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റും ഉടൻ മരിച്ചു

