Spread the love

കോട്ടയം : ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാന തട്ടിപ്പില്‍ ഒരാള്‍ പിടിയിലായി. പലരില്‍ നിന്നായി 14 ലക്ഷത്തോളം രൂപാ കൈപ്പറ്റിയ ശേഷം പറ്റിച്ചു കടന്നുകളഞ്ഞ കേസിലെ നാലാം പ്രതി മീനച്ചില്‍ മറ്റയ്ക്കാട്ടു വീട്ടില്‍ സോമന്‍ മകന്‍ സോജന്‍ (38) എന്നയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതിയെ കോടതിയില്‍ ഹാജരാക്കും.