Spread the love

കോട്ടയം : ചാണ്ടി ഉമ്മൻ നിയമസഭ ഇലക്ഷനിൽ മാറിനിൽക്കാൻ സന്നദ്ധ പ്രകടിപ്പിച്ചത് പുതുപ്പള്ളിയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എന്ന് വിലയിരുത്തൽ. ചാണ്ടി ഉമ്മൻ എതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നതാണ് ഇത്തരം ഒരു അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിക്കാൻ കാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മൻ്റെ പല രീതികളോടും ഒരു വിഭാഗം വിയോജിക്കുകയാണ്. ഇതാണ് വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ പുനരാലോചന പരസ്യമായി പ്രകടിപ്പിച്ചത്.

ചാണ്ടി ഉമ്മൻ ഇക്കുറി പുതുപ്പള്ളിയിൽ മത്സരിക്കേണ്ട എന്ന അഭിപ്രായവും ഇവർ പ്രചരിപ്പിക്കുന്നുണ്ട്

എംഎൽഎ എന്ന നിലയിൽ ചാണ്ടി ഒരു പരാജയമെന്നാണ് ഇക്കൂട്ടർ പറയുന്നത്.

പകരം കോൺഗ്രസ്സിലെ മുതിർന്ന മറ്റൊരാളെ പരിഗണിക്കണമെന്നും, കുടുംബ വാഴ്ച യുഡിഎഫിന് ദോഷം ചെയ്യുമെന്നും ഇവർ പറയുന്നു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ലെ ഘടകകക്ഷികൾക്കും ദളിത് വിഭാഗങ്ങൾക്കും സീറ്റ് നിഷേധിച്ചതിൽ ചാണ്ടി ഉമ്മനോട് യുഡിഎഫി ലെ ഒരു വിഭാഗം പ്രവർത്തകർക്ക് അമർഷവും ഉണ്ട്. ചാണ്ടി ഉമ്മനാണ് ഇതിന് പിന്നിൽ എന്നാണ് ഇവർ കരുതുന്നത്.

പുതുപ്പള്ളി മണ്ഡലത്തിൽ ചാണ്ടി സജീവമല്ലെന്നാണ് മറ്റൊരാക്ഷേപം
, ഉമ്മൻചാണ്ടിയോടൊപ്പം തോളോട് ചേർന്ന് നിന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ അവഗണിക്കുന്നതിലും കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർക്ക് പ്രതിഷേധവും ഉണ്ട്.

എന്നാൽ ഉമ്മൻചാണ്ടിയുടെ മകനെപ്പോലെ പുതുപ്പള്ളി മണ്ഡലം നിലനിർത്താൻ തലയെടുപ്പുള്ള നേതാക്കൾ കോട്ടയത്ത് ഇല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. മണ്ഡലത്തിൽ മറ്റൊരാൾ മത്സരിക്കുന്നത് ആത്മഹത്യാപരം എന്നാണ് ഒരു നേതാവ് വിശേഷിപ്പിച്ചത്.

പുതുപ്പള്ളി പഞ്ചായത്തിൽ തദ്ദേശ ഇലക്ഷനിൽ യുഡിഎഫിനുണ്ടായ കുതിപ്പ് ചാണ്ടിയുടെ വ്യക്തിപരമായ പ്രയത്നത്തിന്റെ ഫലമാണെന്ന് ദേശീയ നേതൃത്വം അടക്കം കരുതുന്നു.എട്ടു പഞ്ചായത്തിൽ ഏഴും യുഡിഎഫ് നേടി. മന്ത്രി വി എൻ വാസവന്റെ ജന്മനാട്ടിൽ പോലും യുഡിഎഫിന് വലിയ തിരിച്ചുവരവ് നടത്താൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ചാണ്ടിനെ മാറ്റിനിർത്താൻ കോൺഗ്രസ് തയ്യാറല്ല. ഇക്കാര്യം പ്രാദേശിക ഘടകത്തിന് കൈമാറിയിട്ടുണ്ട്.

പാർട്ടി ഒറ്റക്കെട്ടായി യുഡിഎഫ് വിജയത്തിനായി പ്രയത്നിക്കണമെന്ന് കർശന നിർദ്ദേശമാണ് ഹൈക്കമാൻ്റ് പ്രാദേശിക നേതൃത്വത്തിന് കൈമാറിയിക്കുന്നത്.