Spread the love

വർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കന്നഡ നടി രശ്മി ലീല (37 ) അന്തരിച്ചു. നടിയുടെ ഭർത്താവ് സറക്കി മഞ്ജു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മരണവാർത്ത പുറംലോകമറിഞ്ഞത്.

അതിജീവനത്തിന്റെ മികച്ച മാതൃകയായിരുന്നു രശ്മി ലീല. കഴിഞ്ഞ ആറേഴു വർഷങ്ങളായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന വാതസംബന്ധിയായ പ്രശ്നവുമായി ജീവിക്കുകയായിരുന്നു രശ്മി. വേദനാജനകമായ ഈ ശാരീരികാവസ്ഥ മെല്ലെ അവരുടെ ശ്വാസകോശത്തെയും ബാധിച്ചു. രശ്മി പൾമണറി ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. ശ്വാസകോശത്തിന്റെ കോശങ്ങൾ കട്ടപിടിക്കുകയും നശിക്കുകയും ചെയ്യുന്ന സാഹചര്യമാണത്. ഇത് ശ്വസിക്കാനുള്ള കഴിവിനെ നിജപ്പെടുത്തും. 2019ലായിരുന്നു രശ്മിക്ക് ഇങ്ങനെയൊരു അവസ്ഥയുള്ളതായി കണ്ടെത്തിയത്. പോയവർഷം മുതൽ അവരുടെ ആരോഗ്യസ്ഥിതി പൂർണമായും ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചു മാത്രമായി

2024 ഓഗസ്റ്റ് മാസമായപ്പോഴേക്കും ചികിത്സാഭാരം താങ്ങാവുന്നതിലും അപ്പുറമായി. പൊതുജനത്തോട് ചികിത്സാസഹായം എത്തിക്കാൻ രശ്മിയുടെ ഭർത്താവ് മഞ്ജു സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന നടത്തി.