മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഒരു കോടിയിലധികം സാധാരണക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ഈ ഗുരുതരമായ ഡാറ്റാ മോഷണം നടന്നിരിക്കുന്നത്.
സ്ത്രീ സുരക്ഷാ പദ്ധതിയിലുള്ള ലക്ഷക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും, കൂടാതെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അതീവ രഹസ്യമായ വിവരങ്ങൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി ഒരു സ്വകാര്യ ഏജൻസിക്ക് കൈമാറിയിരിക്കുകയാണ്.

