ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. ഒരു വേദിയിൽ പോലും പ്രണയം തുറന്നു സമ്മതിക്കാതെ, പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾക്കൊന്നും മറുപടി പറയാതെ രഹസ്യമായി കൊണ്ടുനടന്നിരുന്ന ഇരുവരും ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.
രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം. ഫോട്ടോകൾക്കെല്ലാം വിലയ്ക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ ഇരുവരുടേയും വിവാഹ ഫോട്ടോകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട.
“ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ദിവസം നന്നാകുമായിരുന്ന തോന്നൽ ഉണ്ടാക്കുന്ന വിധത്തിൽ അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു. അവൾ എന്റെ എതിർവശത്ത് ഇരുന്നിരുന്നെങ്കിൽ എന്റെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാകുമെന്ന് തോന്നി. അവൾ എന്നോടൊപ്പം വ്യായാമങ്ങൾ ചെയ്തിരുന്നെങ്കിൽ എന്റെ വ്യായാമങ്ങൾ കൂടുതൽ രസകരവും അയാസ രഹിതമാകുമെന്നും തോന്നി. എനിക്ക് അവളെ ആവശ്യമായി തോന്നി. അങ്ങനെ, ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ..എന്റെ ഭാര്യയെ കണ്ടെത്തി”, എന്നായിരുന്നു വിജയ് ദേവരക്കൊണ്ട ഫോട്ടോകൾക്കൊപ്പം കുറിച്ചത്.


