കോട്ടയം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും മത്സരിക്കുമെന്ന് സൂചന നൽകി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലാ നമ്മുടെ നാടാണ്, വിട്ട് ഓടേണ്ട കാര്യമില്ല.
പാലായെ കേരളത്തിന്റെ മാതൃകയാക്കാൻ ആണ് താല്പര്യം. ട്രിപ്പിൾ ഐഐടി ഉൾപ്പെടെ നാടിൻറെ മുഖം മാറിയ ഒരുപാട് പദ്ധതികൾ കൊണ്ടുവരാൻ കഴിഞ്ഞു. പ്രതിപക്ഷത്തും ഭരണപക്ഷത്താണെങ്കിലും പദ്ധതികൾ കൊണ്ടുവരാൻ കഴിയും. അതിന് ഇച്ഛാശക്തി വേണം.
കോട്ടയം പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടികൾ സംസാരിക്കുകയായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, ജോയിൻ സെക്രട്ടറി ജോസി ബാബു എന്നിവർ സംസാരിച്ചു

