Spread the love

ഏബ്രഹാം ഇട്ടിച്ചെറിയക്ക് ഇന്ന് കോട്ടയം വിട നല്‍കും

കോട്ടയത്തിന്റെ സാംസ്‌കാരിക സാമൂഹിക രംഗത്തെ അരനൂറ്റാണ്ട് നിറഞ്ഞു നിന്ന ഏബ്രഹാം ഇട്ടച്ചെറിയ്ക്ക് ഇന്ന് വിട നല്‍കും. ദീര്‍ഘകാലം പബ്ലിക് ലൈബ്രറി പ്രസിഡന്റായിരുന്ന ഏബ്രഹാം ഇട്ടിച്ചെറിയയുടെ സംസ്‌കാരം ഇന്നു രാവിലെ 9.30നു ചന്തക്കടവിലെ ചക്കാലയില്‍ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം 11.30നു ജറുസലം മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിക്കും.

കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വൈകിട്ട് 5നു കെപിഎസ് മേനോന്‍ ഹാളില്‍ അനുസ്മരണ സമ്മേളനം നടത്തും. ഇന്നലെ പബ്ലിക് ലൈബ്രറി ഹാളില്‍ ഒട്ടേറെപ്പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ദീര്‍ഘകാലം വൈഎംസിഎ പ്രസിഡന്റായിരുന്ന അദ്ദേഹത്തോടുള്ള ആദരസൂചകമായി വൈഎംസിഎയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചവരെ അവധിയായിരിക്കും.