കേരളത്തിൽ സിപിഎം ബിജെപി സഖ്യമായ സിജെപിയാണ് നിലവിലുള്ളതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധി ആരോപിച്ചു. തനിക്കെതിരെ 36 കേസുകളാണ് കേന്ദ്ര ഏജൻസികൾ എടുത്തത്. എന്നാൽ കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയനെ ED തൊടുന്നില്ല.
തിരുവനന്തപുരം പുത്തരിക്കണ്ട0 മൈതാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

