കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ സൗത്ത് ബീച്ച് പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

