Spread the love

ഡീല്‍ ഡീല്‍, സതീശന്‍ തൊടുത്ത ബിജെപി സിപിഎം ഡീല്‍ ആരോപണം ചൂടേറിയ ചര്‍ച്ചയില്‍

എറണാകുളം: ഡീല്‍ ആരോപണത്തില്‍ മുന്നണികള്‍. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ചാനല്‍ അഭിമുഖത്തില്‍ തുടക്കമിട്ട ബിജെപി സിപിഎം ഡീല്‍ വിവാദം കത്തിപടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ശക്തമായ എതിര്‍വാദങ്ങളും ഇതര സംസ്ഥാനങ്ങളിലെ ഡീലുകളും ചര്‍ച്ചയാക്കി മുന്നോട്ടുവന്നു. എങ്കിലും ബിജെപിയുടെ ഏറ്റവും പുതിയ ഘടകകക്ഷിയും എറണാകുളത്തെ ചില പഞ്ചായത്തുകളില്‍ മാത്രം സ്വാധീനമുളള ട്വിന്റ് 20 ക്ക് 19 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഇട നല്‍കി ബിജെപി വിട്ടുകൊടുത്തതാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്.

ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി, ദേവസ്വം മന്ത്രിയുടെ മണ്ഡലമായ ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിതയാണ് ചര്‍ച്ചാ വിഷയമാകുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ബിജെപിക്ക് കഴിയുന്നില്ല. തൃപ്പൂണിത്തുറയിലും ഇതാണ് സ്ഥിതി, പാലാ മണ്ഡലത്തില്‍ ബിജെപി കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്നാണ് ജോസ് കെ മാണി ആരോപിക്കുന്നത്. ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍ ഉള്‍പ്പടെ എ ക്ലാസ് മണ്ഡലങ്ങളാണ് ഏറ്റവും അധികം വിമര്‍ശന വിധേയമായിരിക്കുന്നത്. ശബരിമല വിഷയം ചര്‍ച്ചാ വിഷയമല്ലെന്ന് റാന്നിയിലെ ബിജെപി മുന്നണി സ്ഥാനാര്‍ഥി വ്യക്തമാക്കിയത് വിവാദത്തിന് ആക്കം കൂട്ടി.

ബിജെപിയെ നാലഞ്ചൂസീറ്റുകളില്‍ ജയിപ്പിക്കുക ബാക്കി മണ്ഡലങ്ങളില്‍ സിപിഎമ്മിനെ ജയിപ്പിക്കുക എന്നതാണ് ഡീല്‍ എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ട്വന്റി 20 ബിഡിജെസിനും നല്‍കിയ സീറ്റുകളില്‍ മത്സരിക്കുന്നത് ആരാണെന്ന് ആര്‍ക്കുമറിയില്ല. മന്ത്രി വി.എന്‍ വാസവന്‍ മത്സരിക്കുന്ന ഏറ്റുമാനൂരില്‍ കഴിഞ്ഞ തവണ എന്‍ഡിഎ 30,000 വോട്ടു പിടിച്ചതാണ്. ഇത്തവണ ബിജെപിക്ക് അവിടെ സ്ഥാനാര്‍ഥിയില്ല.