Spread the love

തിരുവനന്തപുരം: ചികിത്സാപിഴവില്‍ രണ്ടരവയസുകാരി മരിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കട ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ ഫാത്തിമ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചതാണ് പരാതിയ്ക്കിടയാക്കിയത്. ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ശ്വാസതടസത്തിന് ആവി പിടിച്ച ശേഷം കുട്ടിയെ കുത്തിവെച്ചു. ഇതെ തുടര്‍ന്ന് കുട്ടിയുടെ നില വഷളായതായി കുടുംബം പരാതിയില്‍ പറയുന്നു. കുട്ടിയെ ആംബുലന്‍സില്‍ ഉടന്‍ നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം നെയ്യാര്‍ മെഡിസിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.ആര്യനാട് പൊലീസ് കേസെടുത്തു.