Spread the love

ഡൽഹി: മൊബൈൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ടെലികോം കമ്പനികളുടെ 28 ദിവസത്തെ റീചാർജ് തന്ത്രത്തിന് ഒടുവിൽ അവസാനം. ഇനിമുതൽ 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി.

നിലവിലെ പ്ലാൻ പ്രകാരം ഉപഭോക്താവിന് ഒരു വർഷം 13 തവണയാണ് റീചാർജ് ചെയ്യേണ്ടി വരുന്നത്.എന്നാൽ പുതിയ ഉത്തരവ് നടപ്പിലായാൽ അത് 12 ആയി കുറയും.പഞ്ചാബിൽ നിന്നുള്ള എഎപി എംപി രാഘവ് ഛദ്ദ ടെലികോം കമ്പനികളുടെ റീചാർജ് കൊള്ള അവസാനിപ്പിക്കണമെന്ന് രാജ്യ സഭയിൽ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, പാർലമെൻ്റിൽ താൻ നടത്തിയ ഇടപെടലുകളുടെ ഫലമാണ് പുതിയ മാറ്റമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി അവകാശപ്പെട്ടു. ലോക്സഭയിൽ 2025 ഡിസംബറിലെ വിൻ്റർ സെഷനിലും 2026 മാർച്ചിലെ ബജറ്റ് സെഷനിലും താൻ നടത്തിയ ഇടപെടലുകളുടെ തെളിവുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് എംപി അവകാശ വാദം നടത്തിയത്.