Spread the love

 

കുറ്റാടി രണ്ടാം വട്ടവും കിട്ടിയില്ല, സിപിഎം കേരള കോണ്‍ഗ്രസ് എം നിലപാടില്‍ പ്രതിഷേധിച്ച് സീനിയര്‍ ലീഡര്‍ പാര്‍ട്ടി വിട്ടു

കോഴിക്കോട്: സീറ്റ് പ്രശ്‌നത്തില്‍ ഉടക്കി കേരള കോണ്‍ഗ്രസ് എമ്മിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡ് ചെയര്‍മാനുമായ ടി.എം.മുഹമ്മദ് ഇക്ബാല്‍ പാര്‍്ട്ടി വിട്ട് കോണ്‍ഗ്രസ് ഭാഗമായത്.

കഴിഞ്ഞ തവണ കുറ്റ്യാടിയില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി തീരുമാനിക്കപ്പെട്ടിരുന്ന താന്‍, സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു മാറിക്കൊടുക്കുകയായിരുന്നു. അന്ന് 2026ല്‍ കുറ്റ്യാടിയോ പേരാമ്പ്രയോ നല്‍കാമെന്നു സിപിഎം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വാക്കുപാലിക്കാന്‍ സിപിഎം തയാറായില്ല.

സീറ്റ് വാങ്ങിയെടുക്കാന്‍ കേരള കോണ്‍ഗ്രസിനും (എം) നു കഴിഞ്ഞതുമില്ല. കെഎസ്‌സി (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത്ഫ്രണ്ട് (എം) ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. യൂത്ത് ഫ്രണ്ടിന്റെ മുഖമായിരുന്ന ഇക്ബാല്‍ കെ.എം മാണി പാര്‍ട്ടി ചെയര്‍മാനായിരിക്കെയാണ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്. ജോസ് കെ മാണിയുടെ വിശ്വസ്ത നിരയിലായിരുന്നു ഇക്ബാല്‍ അടുത്തകാലം വരെ.കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിര്‍പ്പ് കാരണം പിന്‍വാങ്ങിയ ആളാണ് മുഹമ്മദ് ഇക്ബാല്‍