കോട്ടയം : മന്ത്രി വി എൻ വാസവൻ എതിരെ ഏറ്റുമാനൂരിൽ കരുത്തുറ്റ സ്ഥാനാർത്ഥിയെ ബിജെപി നിർത്തിയില്ലെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിജെപി പ്രവർത്തകൻ കൂടിയായ രാജ്മോഹൻ കൈമൾ. കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ ട്വൻറി 20 സ്ഥാനാർത്ഥികൾ എല്ലാം തന്നെ ചില നീക്കുപോക്കുകളുടെ ഭാഗമാണെന്ന് സംശയിക്കുന്നു.
ഏറ്റുമാനൂരിൽ എതിർ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതും മന്ത്രി വി എൻ വാസവൻ ആണെന്ന് രാജ്മോഹൻ ആരോപിക്കുന്നു

