കോട്ടയം : ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന അവകാശവാദങ്ങൾ വെറും പൊള്ളയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ നാട്ടകം സുരേഷ്. 4000 കോടിയുടെ വികസനം കാട്ടിത്തരാൻ ഇടതു സ്ഥാനാർത്ഥിയായ മന്ത്രി വി എൻ വാസവനെ നാട്ടകം സുരേഷ് വെല്ലുവിളിച്ചു.
പല പദ്ധതികളും സംശയ നിഴലിലാണ്. എസ്റ്റിമേറ്റ് തുക ഉയർത്തി ഉയർത്തി ഉള്ള ചില ക്രമക്കേടുകൾ ആണ് പലതും. കുമരകം കോണത്താറ്റ് പാലം നിർമ്മാണത്തിൽ പത്തു കോടി രൂപയുടെ അഴിമതിയുണ്ട്. ഇതിന് വിജിലൻസിനെ സമീപിക്കും. ഇതിനകം തന്നെ കോൺഗ്രസ് പ്രക്ഷോഭ സമരം ആരംഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂരിലെ പിന്നോക്കാവസ്ഥ തുടരുന്നത് നാട്ടകം സുരേഷ് എടുത്തു പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടും. വി എൻ വാസവനെ കരുത്തുള്ള നേതാവായി കാണുന്നില്ല. മാറ്റത്തിനായി ദാഹിക്കുന്ന മുഖങ്ങളെയാണ് താൻ കണ്ടതെല്ലാം.

