Spread the love

കൊച്ചി: തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നു ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം തുടങ്ങിയത് ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമെന്നും നടൻ ദിലീപ് പറഞ്ഞു.

അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. അവരുടെ ലക്‌ഷ്യം തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു . കേസിൽ ഒപ്പം നിന്നവർക്കു നന്ദി പറയുന്നതായും ദിലീപ് പറഞ്ഞു.

ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഭാര്യ മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ പരാമർശം.