തിരുവനന്തപുരം : കേരളത്തിൻറെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്ന് തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് യോഗം ചേരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് യോഗം. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിലേക്കുള്ള കരുതി നീക്കം ശക്തിപ്പെടുത്തി. യോഗത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ എസി വേണുഗോപാലും യോഗത്തിൽ പങ്കെടുക്കും
അതിനിടെ പാർട്ടിയിലും സഭയിലും താൻ സീനിയർ ആണെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. മുഖ്യമന്ത്രിപദത്തിലേക്ക്ഘ ടകകക്ഷികളുമായി കൂടിയാലോചിക്കുന്ന പതിവില്ല. മുഖ്യമന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കട്ടെ. തനിക്ക് എംഎൽഎമാരുടെ പിന്തുണ കിട്ടും.
കെ സി വേണുഗോപാലിനായി തിരുവനന്തപുരത്തും,കോട്ടയത്തും ഫ്ലക്‌സ് ഉയർന്നു .കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
കുഞ്ഞൂഞ്ഞിന് ശേഷം കെസി എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. ഡിസിസി ഓഫീസിനു മുന്നിലാണ് ഫ്‌ളക്‌സ്. കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ ആണ് ഫ്ലക്സ്. ഫ്ലക്സിൽ കരിഓയിൽ ഉപയോഗിച്ച് മുഖം വികൃതമാക്കിയിട്ടും ഉണ്ട്.
നേരത്തെ, പാലക്കാടും ഫ്‌ലക്‌സ് ഉയര്‍ന്നിരുന്നു. ‘കെ.സി നയിച്ചു, കേരളം ജയിച്ചു’ എന്നായിരുന്നു ഫ്‌ലക്‌സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

