കൊച്ചി : വിദ്യാർത്ഥിനിയെ മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി.പൂജ (17)യാണ് മരിച്ചത്.കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അക്കരപ്പാടം പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിലേക്കു കുട്ടി ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം.
9.30 മുതൽ സ്കൂൾ യൂണിഫോമിൽ കുട്ടി അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാർ പറഞ്ഞു. വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നു സ്കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. അമ്മ: റീന. സഹോദരൻ: പവൻ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)

