താമരശ്ശേരി: അർധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചുകയറിയ യുവാവിനെതിരെ പോക്‌സോ കേസ്. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് കേസെടുത്തത്. താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.
രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്നു പൂട്ടി. എന്നാൽ, മിഷ്ബാഹുൽ ഇക്കാര്യം സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു . ഇതോടെ സുഹൃത്തുക്കൾ സംഘം ചേർന്നെത്തി വീട്ടുകാരെ ആക്രമിച്ച് മിഷ്ബാഹുലിനെ മോചിപ്പിക്കുകയായിരുന്നു.
അതേസമയം ഇൻസ്റ്റഗ്രാം വഴി മിഷ്ബാഹുലും പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നാണു സൂചന. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

