തിരുവനന്തപുരം: ശബരിമലയില്‍ എന്തും സംഭവിക്കാം എന്നും ഒന്നിനും ഒരു രേഖയില്ലെന്നും ചീഫ് വിജിലന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ച വി ഗോപാല്‍ കൃഷ്ണന്‍.ഒരു പ്രമുഖ ചാനലിന്റെ വാര്‍ത്താനേരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ അടക്കം രാജ്യത്തെ മുന്‍നിര ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച തന്നെ ശബരിമല ഞെട്ടിച്ചു. ഒരു ഭക്തിമാര്‍ഗ്ഗം എന്ന നിലയിലാണ് ശബരിമലയിലെ സേവനത്തെ കണ്ടത്. പക്ഷേ അവിടെ താന്‍ വല്ലാതെ അത്ഭുതപ്പെട്ടു.ഒന്നിനും ഒരു രേഖയില്ല. സ്വര്‍ണ്ണവും വജ്രവും അടക്കം ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന ഒന്നിനും രേഖയില്ല. ഉണ്ടെങ്കിലും എന്തെങ്കിലും ക്രമക്കേട് തോന്നിയാല്‍ അത് നശിപ്പിക്കും. ഒരു എസ്പി രജിസ്റ്റര്‍ കത്തിച്ചു കളഞ്ഞ സംഭവം അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

