ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ശനിയാഴ്ച മുതല്‍ 28 വരെ നടക്കും. തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തീര്‍ഥാടനകേന്ദ്രം അധികൃതര്‍ അറിയിച്ചു.. ശനിയാഴ്ച രാവിലെ 11.15-ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും.ബിഷപ്പുമാരായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരും കൊടിയേറ്റില്‍ പങ്കെടുക്കും. ശനിയാഴ്ച മുതല്‍ പ്രധാന തിരുനാള്‍ ദിവസമായ 28 വരെ എല്ലാദിവസവും രാവിലെ 5.30 മുതല്‍ വൈകീട്ട് ഏഴുവരെ തുടര്‍ച്ചയായി കുര്‍ബാനയുണ്ട്.
മാര്‍ തോമസ് തറയില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജെയിംസ് റാഫേല്‍, മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍, സാമുവല്‍ മാര്‍ ഐറേനിയസ്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നീ മെത്രാന്മാര്‍ വിവിധ ദിവസങ്ങളില്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.തിരുനാള്‍ ദിവസങ്ങളില്‍ 140 വൈദികര്‍ കുര്‍ബാന അര്‍പ്പിക്കും. പ്രധാന തിരുനാള്‍ദിനമായ 28-ന് ആഘോഷ മായ കുര്‍ബാന മാര്‍ ജോസഫ് കല്ലറങ്ങാട്ടി ന്റെ കാര്‍മികത്വ ത്തില്‍ ഭരണങ്ങാനം ഫൊറോനാ പള്ളിയില്‍ നടക്കും. 12.30-ന് പ്രധാന ദേവാലയത്തില്‍നിന്നും പ്ര ദക്ഷിണം ആരംഭിക്കും. അല്‍ ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തി നഗരവീഥിയിലൂടെ നീങ്ങി വീണ്ടും ഇടവക പള്ളിയില്‍ എത്തും.
തിരുനാള്‍ ദിവസങ്ങളില്‍ഗൂപ്പുകളായി നിരവധി സ്ഥ ലങ്ങളില്‍നിന്ന് തീര്‍ഥാടകര്‍ എത്തും. 22-ന് മാര്‍ റെമീജിയൂ സ് ഇഞ്ചനാനിയുടെ നേതൃത്വ ത്തില്‍ താമരശ്ശേരി രൂപതയില്‍ നിന്നും വൈദികരും അത്മായ രും എത്തും.24-ന് രാവിലെ 11-ന് അല്‍ ഫോന്‍സാ നാമധാരികളുടെ സംഗമം. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷമായതിനാല്‍ തിരുനാളിന്റെ 10 ദിവസങ്ങളിലും തീര്‍ഥാടനദേവാലയം 24 മണിക്കൂറും തുറക്കുമെന്ന് .തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ഫാ. മാത്യു കുറ്റിയാനിക്കല്‍, ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര എന്നിവര്‍ അറിയിച്ചു

