Spread the love

പോക്ക്‌സോ കേസിലെ പ്രതിക്ക് 5 വർഷം കഠിനതടവും 130000 രൂപ പിഴയും ശിക്ഷ വിധിച്ചു.

 

അയർക്കുന്നം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വയനാട് സ്വദേശിയായ ജിനേഷ് പി സി (23) യെ ആണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 5 വർഷം കഠിനതടവും 130000 രൂപയും പിഴയും വിധിച്ചത്.

 

2023 ഒക്ടോബർ മാസത്തെ പഠനവുമായി ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ചു വാങ്ങി കുട്ടിയെ ലൈംഗികചൂഷണം നടത്തുകയായിരുന്നു.

 

കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റോഷിനി എച്ച് ആണ് ശിക്ഷ വിധിച്ചത്. സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂഷൻ അഡ്വ. പോൾ കെ എബ്രഹാമും പ്രതിക്ക് വേണ്ടി അഡ്വ ലിതിൻ തോമസ്സും ഹാജരായി.