Spread the love

കോട്ടയം : കൊടുംചൂടിൽ കുളിരായി വേനൽ മഴ. ശനിയാഴ്ച വൈകുന്നേരം ആണ് കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ മഴ ചാറിയത്. കോട്ടയത്തിന്റെ എല്ലാ മേഖലകളിലും സാമാന്യം നന്നായി മഴ പെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ താപനിലയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്.

ഇടിയോടെയുള്ള മഴ കാഞ്ഞിരപ്പള്ളി വൈക്കം താലൂക്കുകളിൽ രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. കാറ്റും വീശി. കാറ്റിൽ പലയിടത്തും വൈദ്യുതി ബന്ധങ്ങൾ തകരാറിലായി

video