Spread the love

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മി. മരണം വരെ അവൾക്ക് ഒപ്പമാണ്. അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണ്. താൻ അതിജീവിതയുടെ വീട്ടിലിരുന്നാണ് സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മഞ്ജു വാര്യർക്ക് എതിരായ ആക്ഷേപം അനാവശ്യമാണ്. അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളിൽ അത് കാണാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം ഈ വിധി പ്രതീക്ഷിച്ചതായിരുന്നു എന്നും. മറിച്ച് ഒരു വിധി വന്നിരുന്നെങ്കിൽ അത്ഭുതപ്പെടുമായിരുന്നു ഭാഗ്യലക്ഷ്മി പറയുന്നു.

വിധി വന്നതിനു പൊന്നാലെ wcc അംഗങ്ങളെല്ലാം അവൾക്കൊപ്പം എന്ന #ടാഗും ഫോട്ടോയും പങ്കുവെച്ചു.